ജാജ്പൂർ: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ 18കാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ.ഒഡീഷയിലെ ജാജ്പൂരിൽ ചൊവ്വാഴ്ചയാണ് പോളിടെക്നിക് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർച്ചയായുള്ള റാഗിങ്ങാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
മകളെ കോളേജ് പ്ലേസ്മെന്റിൽ സെലക്ടറ്റ് ചെയ്തതായി ഒരു വിദ്യാർത്ഥി മെസേജ് ചെയ്തിരുന്നു. എന്നാൽ അതിന് ഹാജരാവാകാൻ അവളെ അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം അവളെ മറ്റൊരാൾ മർദ്ദിച്ചു. ഹോസ്റ്റലിൽ താമസിക്കേണ്ടതിനാൽ കോളേജ് അധികൃതരോട് പറയാൻ മകൾക്ക് ഭയമായിരുന്നു എന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു.വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പരാതി കൊടുക്കാതിരുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു.
അതേസമയം, കോളേജിനെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തി. കോളേജ് അധികൃതർക്ക് മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും തുടർച്ചയായുള്ള റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നും അവർ ആരോപിച്ചു. സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…