Sunday, May 19, 2024
spot_img

സംരംഭവിവാദം : കള്ള പ്രചാരണത്തിനു ചെലവഴിച്ച തുക വ്യവസായ മന്ത്രിയിൽനിന്ന് ഈടാക്കണം!
സംയുക്ത പരിശോധന ആവശ്യപ്പെട്ട് യൂത്ത് ലീഗ്

കോഴിക്കോട് : സംസ്ഥാനത്ത് സർവകാല റെക്കോർഡ് എന്നവകാശപ്പെട്ട് അവതരിപ്പിച്ച സംരംഭങ്ങളിൽ വിവാദം മുറുകുന്നു. സംസ്ഥാന സർക്കാർ മേൽനോട്ടത്തിൽ സംസ്ഥാനത്ത് തുടങ്ങിയെന്ന് സർക്കാർ അവകാശപ്പെടുന്ന സംരംഭങ്ങളിൽ സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രി തയ്യാറാകണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി. മന്ത്രി നിർദേശിക്കുന്ന പഞ്ചായത്തിലോ നഗരസഭയിലോ പരിശോധന നടത്താൻ തയ്യാറാകണമെന്ന് യൂത്ത് ലീഗ് വെല്ലുവിളിച്ചു.

സംരംഭങ്ങൾ തുടങ്ങിയെന്നു നുണ പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണമെന്നും സംഭവത്തിൽ നുണ പ്രചാരണത്തിനു ഖജനാവിൽ നിന്ന് ചിലവാക്കിയ മുഴുവൻ തുകയും വ്യവസായ മന്ത്രിയിൽനിന്ന് വ്യക്തിപരമായി ഈടാക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

Related Articles

Latest Articles