General

ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്ന് വാദം; വിവാദങ്ങളുണ്ടാക്കിയത് ഇവൻറ് മാനേജ്മെന്റുകാർ; സ്ഥാനാർത്ഥി നിർണയത്തെ ന്യായീകരിച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. എൽഡിഎഫിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല. തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂർവം വിവാദമുണ്ടാക്കാനും ശ്രമം ഉണ്ടായി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പങ്കെടുത്ത ആശുപത്രി വാർത്താസമ്മേളനം മനഃപൂർവം ചിലർ വിവാദമാക്കുകയായിരുന്നു. ഇതിനു പിന്നിൽ ഇവന്റ് മാനേജ്മെന്റുകാരാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. ജയിക്കാനുള്ള പണി ചെയ്‌തെന്നും ഇടതുമുന്നണിക്ക് മണ്ഡലത്തിലുള്ള സ്വാധീനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടെയും വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ഭരണത്തിന്റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ല. നൂറു സീറ്റ് നേടാനായില്ല എന്നത് യാഥാർഥ്യമാണെന്നും തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ജയരാജനായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മാധ്യമ ചർച്ചകളിൽ സ്ഥിരം മുഖവുമായി എ എസ് അരുൺ കുമാറിനെയാണ് പാർട്ടി ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ച് അരുൺ കുമാർ ഒന്നാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണവും പൂർത്തീകരിച്ചിരുന്നു. അരുൺകുമാറിനെ പിൻവലിച്ച് പുതിയ സ്ഥാനാർത്ഥിയെ ഇറക്കുന്നതിൽ വലിയ പങ്കു വഹിച്ച നേതാവ് കൂടിയാണ് ഇപി ജയരാജൻ.

Kumar Samyogee

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

8 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

9 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

10 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

11 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

11 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

12 hours ago