Wednesday, December 31, 2025

സ്വർണ്ണക്കടത്തിന് പുതിയ വഴികൾ തേടി കടത്തുകാർ: പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് 73 പവന്‍ സ്വര്‍ണ്ണം പിടികൂടി

എറണാകുളം : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണക്കടത്ത്. 73 പവന്‍ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി, സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമിച്ചത്.

വിമാനത്താവളത്തിൽ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ സ്വര്‍ണ്ണക്കടത്തിനു പുതിയ വഴികളാണ് ഇപ്പോൾ തേടിയിരിക്കുന്നത്. ഇത്തവണ സ്വര്‍ണ്ണം കടത്തിയത് മദ്യക്കുപ്പിയിലാണ്. ജോണി വാക്കര്‍ ബ്ലാക് ലേബല്‍ മദ്യക്കുപ്പിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള നീക്കവും നെടുമ്പാശേരിയില്‍ കസ്റ്റംസ് തടഞ്ഞു. ഇപ്രകാരം കടത്തിയ 73 പവന്‍ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.

23 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണിത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവര്‍ മദ്യക്കുപ്പികള്‍ കൊണ്ടുവരുന്നതു പതിവാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ജോണി വാക്കര്‍ ബ്ലാക് ലേബലില്‍ സ്വര്‍ണ്ണം കടത്താനുള്ള ശ്രമം. പേസ്റ്റ് രൂപത്തിലാക്കി കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച സ്വര്‍ണ്ണം ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു.

Related Articles

Latest Articles