erumeli-dwaswam
എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക പാത്തിക്കക്കാവില്‍ അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടുകയും – വര്‍ഷങ്ങള്‍ പഴക്കമുള്ള കാവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സമീപവാസികളായ രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് . പ്രദേശവാസികളായ ജോയ്, ബേബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് പാത്തിക്കക്കാവില്‍ കഴിഞ്ഞ നാലിനായിരുന്നു സംഭവം നടന്നത്. കാവിനാട് ചേര്‍ന്നുള്ള വീടിന് മരത്തിന്റെ ശിഖരങ്ങള്‍ ഭീഷണിയാണെന്ന പേരിലാണ് മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമ കൂടിയായ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ മരങ്ങള്‍ വെട്ടിമാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വീടിന് ഭീഷണിയുള്ള മരങ്ങള്‍ ഉടമകള്‍ സ്വന്തം ചെലവിലും വെട്ടിമാറ്റണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് ദേവസ്വം ബോര്‍ഡ് വക കാവില്‍ അതിക്രമിച്ചു കയറി ഇവര്‍ മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നതെന്നുമാണ് ദേവസ്വം ബോർഡ് അധികൃതരുടെ വാക്കുകൾ. വീടിന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ആരും തങ്ങളെ സമീപിച്ചിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ശിഖിരങ്ങള്‍ മാത്രം മുറിച്ചു മാറ്റേണ്ടതിന് പകരം ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിക്കുന്നത്. എന്നാല്‍ വീടിന് ഭീഷണിയായ മരം വെട്ടി മാറ്റുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്തംഗം സുനിമോള്‍ വ്യക്തമാക്കി. കാവിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്നാല്‍ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം മോഷണശ്രമമല്ലെന്ന് എരുമേലി എസ്.ഐ എം.എസ്. അനീഷ്‌കുമാര്‍ വ്യക്തമാക്കി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…