കീവ്: യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നൽകാൻ അപേക്ഷ നൽകി യുക്രൈന്‍. ഇതിനായി യുക്രൈന്‍ ഔദ്യോഗികമായി അപേക്ഷ നൽകി. യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിർ സെലെന്‍സ്കി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ഇ.യു വിനോട് അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ യൂറോപ്യന്‍ അംഗത്വം അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിർ സെലെന്‍സ്കി പറഞ്ഞത്. തന്‍റെ വസതിയില്‍ വച്ചാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിർ സെലെന്‍സ്കി രേഖകളില്‍ ഒപ്പിട്ടത്. യുക്രൈന്‍ പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്‍, യുക്രൈന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റെഫന്‍ചംഗ് എന്നിവര്‍ പ്രസിഡന്‍റിന് ഒപ്പമുണ്ടായിരുന്നു.

