Monday, May 13, 2024
spot_img

കേസ് അവസാനിപ്പിച്ചാലും പിന്നോട്ടില്ല, ഷംസീർ മാപ്പ് പറയണം; നിലപാട് ആവർത്തിച്ച് NSS !

സ്‌പീക്കർ എ.എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. ഷംസീർ മാപ്പ് പറയണമെന്ന് തന്നെയാണ് എല്ലാവരുടെയും ആവശ്യം. ഇപ്പോഴിതാ, ഇതിനെതിരെ NSS നടത്തിയ നാമജപ കേസ് പിൻവലിക്കാൻ നേതാക്കന്മാർ പറഞ്ഞിരിക്കുകയാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. സിപിഎം അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിൻ്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നതെന്ന് കെ.മുരളീധരൻ സി.പി.എമ്മിനെ പരിഹസിച്ചു.

കൂടാതെ, മതസൗഹാർദം സൂക്ഷിക്കുന്ന എൻഎസ്എസ് വർഗീയ സംഘടനയെന്ന് പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ കെ ബാലനുമാണ്. എന്നാൽ, ഇപ്പോൾ എം വി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണെന്നും എൻഎസ്എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഉണ്ടാകണമെന്നും കെ.മുരളീധരൻ പരിഹസിച്ചു. അതേസമയം, എൻഎസ്എസിനെ കോൺഗ്രസ് അനുകൂലിച്ചപ്പോൾ വർഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ സി.പി.എം NSS നെ അനുകൂലിക്കുന്നത് കാണുമ്പോൾ വെളിച്ചത്താകുന്നത് അവരുടെ ഇരട്ടത്താപ്പാണെണെന്നും കെ.മുരളീധരൻ തുറന്നടിച്ചു. അതേസമയം, എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സാംസ്കാരിക നായകരും ബുദ്ധിജീവികളും സ്ഥിരം ലീവ് എടുത്ത് പോയിരിക്കുകയാണോ എന്ന് സംശയമുണ്ട്. കാരണം, പിണറായി വിജയന്‍ വ‍രുമ്പോൾ ലീവ് എടുക്കുന്ന സാംസ്കാരിക നായകർ ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. യുഡിഎഫ് ഭരിക്കുമ്പോൾ പറഞ്ഞാൽ പുല്ല് വില പോലും കൽപ്പിക്കില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധപരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ, നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് NSS. കേസ് അവസാനിപ്പിച്ചാലും, ഷംസീർ പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. കേസല്ല, വിശ്വാസമാണ് പ്രധാനമെന്നും സ്പീക്കർ തിരുത്തുകയോ, പ്രസ്താവന പിൻവലിക്കുകയോ വേണമെന്നും എൻഎസ്എസ് വ്യക്തമാക്കി. അതേസമയം, തങ്ങൾക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം ഇപ്പോൾ നടക്കുന്നത്.

Related Articles

Latest Articles