Saturday, January 3, 2026

ഓരോ ചുവടുവയ്പ്പും പ്രധാനപ്പെട്ടത്; ആദ്യ ട്രാൻസ്‌ജെൻഡേഴ്‌സ് സലൂൺ മുംബൈയിൽ തുറന്നു

മുംബൈ: ആദ്യ ട്രാൻസ്‌ജെൻഡർ സലൂൺ മുംബൈയിൽ ആരംഭിച്ചു. 7 ട്രാൻസ്‌ജെൻഡർമാർ ചേർന്നാണ് സലൂൺ ആരംഭിച്ചിരിക്കുന്നത്. സലൂണിന്റെ ഉടമയായ സൈനബ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ ഒരംഗമാണ്. ഈ സമുദായത്തിലെ ജനങ്ങളെ ശാക്തീകരിക്കുകയെന്നത് വളരെ പ്രധാനമായതിനാൽ ഈ നടപടി വളരെ പ്രധാനപ്പെട്ടതാണെന്നാണ് സൈനബ് പറയുന്നത്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ജനങ്ങളെ സ്വയം പര്യാപ്തരാക്കേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡറുകൾക്ക് പരിശീലനവും തൊഴിലും നൽകാനാണ് സലൂൺ സ്ഥാപിച്ചതെന്നും സൈനബ് കൂട്ടിച്ചേർത്തു. ഡച്ച് ബാങ്കിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയുടെയും സഹകരണത്തോടെയാണ് സലൂൺ തുറന്നിരിക്കുന്നത്.

Related Articles

Latest Articles