Wednesday, May 8, 2024
spot_img

ആദ്യമായി ബിസിസിഐയുടെ കരാർ പട്ടികയിലിടം നേടി സഞ്ജു സാംസൺ ;സി ഗ്രേഡ് കരാർ ലഭിച്ചിരിക്കുന്ന താരത്തിന് ഇനി പ്രതിഫലം 1 കോടി!

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ ഇതാദ്യമായി സ്ഥാനം കണ്ടെത്തി മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണ് താരം സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.

7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ,ആർ.അശ്വിനും മുഹമ്മദ് ഷമിയും കാറടപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തും എന്നിവർഎ ഗ്രേഡിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ (5 കോടി രൂപ) കെ.എൽ.രാഹുൽ എയിൽ നിന്ന് ബി ഗ്രേഡിലേക്ക് (3 കോടി) വീണു.

നേരത്തേ സി കരാറിലായിരുന്ന ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർക്ക് ബി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അതേസമയം അജിൻ‌ക്യ രഹാനെ, ഭുവനേശ്വർ കുമാര്‍, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ, ദീപക് ചാഹര്‍ എന്നിവർക്ക് വാർഷിക കരാറിൽ നിന്ന് സ്ഥാനം നഷ്ടമായി.

ബിസിസിഐ കരാർ പട്ടിക

എ പ്ലസ്– രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

എ– ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ

ബി– ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ.

സി– ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‍വേന്ദ്ര ചെ‌ഹൽ, കുൽദീപ് യാദവ്, വാഷിങ്ടന്‍ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്.

Related Articles

Latest Articles