Sunday, December 21, 2025

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മുൻ സൈനികൻ പിടിയിൽ

പാലക്കാട്: കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ സൈനികൻ പിടിയിൽ. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി പലരിൽനിന്നും 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പത്തു വര്‍ഷത്തോളം സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്ത ബിനീഷിനെ ആറു വര്‍ഷം മുന്‍പാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത്. പാലക്കാട്ടെ ഒരു ബാറില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ സൈനികനായി ജോലി ചെയ്തതിന്‍്റെ പരിചയം മുതലെടുത്താണ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി വന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles