Thursday, April 25, 2024
spot_img

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി; ചിത്രങ്ങൾ കാണാം

നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത് നമ്രടത്തും വിവാഹിതരായി. രജിസ്റ്റർ ഓഫീസിൽ ഒപ്പുവച്ച് ലളിതമായ വിവാഹ സത്ക്കാരവും നടത്തി ഇരുവരും ജീവിതത്തിൽ കൈകോർത്തു. 2018ൽ പുറത്തിറങ്ങിയ ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ദിവ്യയും ഇതേ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. “ഡെമോക്രസി ട്രാവെൽസ്” എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..”, എന്ന് കുറിച്ചാണ് ദിവ്യ വിവാഹചിത്രങ്ങൾ പങ്കുവച്ചത്.

‘ആഭാസം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടൻ അലൻസിയറിന് നേരെ ‘മീ ടൂ’ ആരോപണം ഉയർത്തിയിരുന്നു. അലൻസിയറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തി ദിവ്യ രം​ഗത്തെത്തിയതിന് പിന്നാലെ നടൻ മാപ്പു പറയുകയും ചെയ്തു.

Related Articles

Latest Articles