Devikulam Ex MLA
ദേവികുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ദേവികുളം മുന്‍ എംഎല്‍എയ്ക്കെതിരെ (Devikulam Ex MLA S Rajendran) നടപടി എടുക്കാൻ സിപിഎം. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് പാർട്ടി ഏർപ്പെടുത്തിയ രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി ആയിരിക്കും എടുക്കുന്നത്.
അതേസമയം ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീരെ ആത്മാര്‍ത്ഥത ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് തുടക്കം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് തവണ ദേവികുളത്ത് നിന്ന് എംഎല്‍എയായ രാജേന്ദ്രന്‍ ഇക്കുറിയും സീറ്റ് ആഗ്രഹിച്ചിരുന്നു. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പാര്‍ട്ടി മാനദണ്ഡം അനുസരിച്ച് ഒരു കാരണവശാലും രാജേന്ദ്രന് സീറ്റ് കെടുക്കണ്ട എന്ന നിര്‍ദ്ദേശം വന്നു. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടു നിന്നു. മാത്രമല്ല, രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപിന്നാലെ ഇയാൾക്കെതിരെ കൂടെ നിന്ന് കാലുവാരിയെന്ന തരത്തിലുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. മാത്രവുമല്ല അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഇതും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…