Saturday, September 26, 2026

ഭാര്യയെ വധിക്കാൻ ശ്രമിച്ച മുൻ എം.എൽ.എ.യ്ക്ക് മൂന്നുവർഷം കഠിന തടവ്

ചെന്നൈ: ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ തിരുവാരൂരിലെ ഡി.എം.കെ. മുൻ എം.എൽ.എ. അശോകന് മൂന്നുവർഷം തടവ്. അശോകന്റെ രണ്ടാംഭാര്യ ഹേമയുടെ പരാതിയിലാണ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി ശാന്തി ശിക്ഷവിധിച്ചത്.

2015 ഡിസംബർ ആറിനാണ് കേസിന് കാരണമായ സംഭവം. അന്ന് അശോകന്റെ സുഹൃത്തിനൊപ്പം വെള്ളപ്പൊക്ക ദുരിതാശ്വാസം വിതരണംചെയ്യാൻ ഹേമ പോയിരുന്നു. വീട്ടിൽ തിരിച്ചെത്താൻ രാത്രി പതിനൊന്നായി. വൈകിവന്ന ഭാര്യയോട് അശോകൻ വഴക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഹേമ വിസമ്മതിച്ചു. തുടർന്ന് അശോകൻ തോക്കെടുത്ത് വെടിവെക്കാൻനോക്കി. ഹേമയും അമ്മയും വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ പരാതിനൽകി.

തിരുവാരൂർ മണ്ഡലത്തിൽനിന്ന് 1996-ലും 2006-ലും എം.എൽ.എ.യായ അശോകൻ പിന്നീട് എ.ഐ.എ.ഡി.എം.കെ.യിൽ ചേർന്നിരുന്നു.

Related Articles

Latest Articles