International

ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച സംഭവം ! പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു; പ്രതീക്ഷയോടെ രാജ്യം

ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. നിലവിൽ തടവിൽ കഴിയുന്ന ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ ഭാരതം അവസരം തേടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽനിന്ന് രാത്രിയിൽ പിടികൂടിയത്. അന്ന് മുതൽ ഇവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ് ഖത്തർ. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയായ ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം വിവിധ ചുമതലകൾ നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഈ എട്ടുപേരും. തടവിൽ ആക്കപ്പെട്ടവർക്ക് കുടുംബത്തെ കാണാനും എംബസി ഉദ്യോഗസ്ഥരെ കാണാനും അനുവാദം നൽകിയെങ്കിലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന കാര്യമോ ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളോ ഇത് വരെ പരസ്യമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇവർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളി. ജൂണിൽ രണ്ടാമത്തെ വിചാരണയും ആരംഭിച്ചു. കോണ്‍സുലാർ സേവനം അനുവദിച്ചതിനുപിന്നാലെ ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഇവരെ സന്ദർശിച്ചിരുന്നു. ഒക്ടോബർ മൂന്നിന് ഏഴാം വാദംകേൾക്കലും നടന്നു. 26ന് എട്ടുപേർക്കും വധശിക്ഷ വിധിച്ചു. അതിനിടെ മുൻ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ മൂന്നുതവണ ജയിലിലെത്തി ഇവരെ കണ്ടിരുന്നു.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിയെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും നജ്മിക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് ലഭിക്കുന്ന വിവരം. റഡാറിന്റെ കണ്ണിൽപ്പെടാത്ത അന്തർവാഹനി നിർമാണമെന്ന ഖത്തറിന്റെ രഹസ്യ പദ്ധതിയെക്കുറിച്ച് ഇസ്രയേലിനു ചോർത്തിക്കൊടുക്കുന്നതിന്റെ വിവരങ്ങളാണു രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചതെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി നടത്തിയ പകവീട്ടലാണെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.

റോയൽ ഒമാന്‍ എയർഫോഴ്സിന്റെ സ്ക്വാഡ്രൺ ലീഡറായിരുന്ന അജ്മയുടെ ഉടമസ്ഥതയിലുള്ള സൈനിക പരിശീലന കമ്പനിയായിരുന്നു അൽ ദഹ്റ. മലയാളികളുൾപ്പെടെ നൂറോളം പേർ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് 31ന് പ്രവർത്തനം അവസാനിപ്പിച്ചു. ഈ കമ്പനിയിൽ 75ൽ പരം ജീവനക്കാർ ഇന്ത്യക്കാരാണ്. ഇതിൽ പലരും മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ്.

Anandhu Ajitha

Recent Posts

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

21 mins ago

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ…

27 mins ago

അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ് !

ഇപ്പോഴെങ്കിലും രാഹുൽ സത്യം പറഞ്ഞല്ലോ ! പപ്പുമോനെ ട്രോളി മോദി ; വീഡിയോ കാണാം

38 mins ago

ചതിച്ച് ലാഭം കൊയ്യാനായി ചൈന നൽകിയത് സെെനിക പരിശീലനം വരെ !

ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !

2 hours ago

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.…

2 hours ago

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ…

2 hours ago