പരീക്ഷയിൽ മാർക്ക് കുറച്ച് നൽകിയതിന് അദ്ധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും വിദ്യാർത്ഥികൾ മർദ്ദിച്ചു. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അദ്ധ്യാപകനെയും ക്ലാർക്കിനേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സ്കൂളിൽ ഒൻപതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 32 വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അദ്ധ്യാപകനെയും ക്ലാർക്കിനെയും മർദ്ദിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കുട്ടികൾക്കെതിരെ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു തയ്യാറായില്ല എന്ന് പൊലീസ് അറിയിച്ചു.

