Monday, May 20, 2024
spot_img

അകലെ നിന്നാണെങ്കിലും ശ്രേഷ്ഠമായ ദർശനം ; ശങ്കരാചാര്യ കുന്നുകളെ കൈകൂപ്പി വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ; കശ്മീരിന്റെ മണ്ണിൽ പ്രധാനസേവകൻ ! ചിത്രങ്ങൾ വൈറൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ ശങ്കരാചാര്യ കുന്നിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി അല്പം ദൂരെ നിന്നുകൊണ്ട് ആദിശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശങ്കരാചാര്യ കുന്നുകളെ നോക്കിക്കാണുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അകലെ നിന്നാണെങ്കിലും പ്രൗഢഗംഭീരമായ ശങ്കരാചാര്യ കുന്നുകൾ ദർശിക്കാൻ സാധിച്ചു എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

അതേസമയം, അഞ്ച് വർഷം മുമ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ജമ്മുകശ്മീർ സന്ദർശനമാണിത്. 2019 ഓഗസ്റ്റ് 5നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ പിൻവലിച്ചത്. റെയിൽവേ, വിദ്യാഭ്യാസം, വ്യോമയാനം, ഗതാഗതം തുടങ്ങി നിരവധി മേഖലയിലുള്ള വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിൽ ഇന്ന് തുടക്കം കുറിച്ചത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടി രൂപയുടെ പദ്ധതികളും ജമ്മുവിന് സമർപ്പിച്ചിട്ടുണ്ട്. ജുമ്മുകശ്മീർ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും വികസനത്തിന്റെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.

Related Articles

Latest Articles