Wednesday, January 7, 2026

എക്സൈസ് സംഘത്തെ ആക്രമിച്ച കേസ്;രണ്ടാം പ്രതിയായ സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

പത്തനംതിട്ട:എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മലയാളി സൈനികൻ
പഞ്ചാബ് ഭട്ടിൻഡയിൽ മരിച്ച നിലയിൽ. ത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. ചിറ്റാർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു. സംഭവത്തിൽ ആർമി പോലീസും അന്വേഷണം നടത്തുകയായിരുന്നു. സൈനികനെ കോർട്ട്മാർഷൽ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles