പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് കുടുംബത്തിന്റെ പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ എത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചുവെന്നും ഈ അപമാന ഭാരത്താൽ മനംനൊന്ത് വിഷ്ണു ജീവനൊടുക്കിയെന്നുമാണ് കുടുംബം പറയുന്നത്.,
“അവൻ നാണകേട് കൊണ്ട് ചെയ്തതാണ്. അല്ലാതെ അവൻ ഇങ്ങനെ ചെയ്യില്ല . കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിവസ്ത്രത്തിൽ നിർത്തിയാണ് മർദ്ദിച്ചത്” – വിഷ്ണുവിന്റെ വല്യമ്മ പുഷ്പ പറഞ്ഞു.
അതേസമയം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. വിഷ്ണുവിന്റെ അയൽവാസിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തുവെന്നും അതിനെ കുറിച്ച് ചോദിക്കാൻ മാത്രമാണ് വിഷ്ണുവിന്റെ അടുത്ത് എത്തിയത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

