Wednesday, September 30, 2026

ബിജെപിയ്ക്ക് വൻ വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ എക്സിസ് മൈ ഇന്ത്യ പോൾ

ദില്ലി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ. ഇന്ത്യ ടുഡേ എക്സിസ് മൈ ഇന്ത്യ പോൾ പ്രകാരം ബിജെപിയ്ക്ക് വൻ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 288 മുതൽ 326 വരെ സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കും. മാത്രമല്ല 48%സ്ത്രീ വോട്ടുകൾ ബിജെപിക്കെന്നും സർവേയിൽ പറയുന്നു.

ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും. മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കൂടാതെ ഗോവയിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10-നാണ്.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയുമെന്നാണ് സർവേകൾ പ്രവചിക്കുന്നു. ഉത്തർ പ്രദേശിൽ കോൺഗ്രസ് 2 സീറ്റിലേക്ക് ചുരുങ്ങും. പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നും സർവേകളിൽ പറയുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ സര്‍വേ. നിലവില്‍ അധികാരത്തിലുള്ള ബിജെപി 37 സീറ്റുകള്‍ നേടി നിലനിര്‍ത്തുമെന്നാണ് പ്രവചനം. ടുഡെയ്‍സ് ചാണക്യ – ന്യൂസ് 24 സര്‍വേ പ്രകാരവും ബിജെപിക്ക് തന്നെയാണ് ഉത്തരാഖണ്ഡില്‍ മുന്‍തൂക്കം. ബിജെപി 43 സീറ്റുകളും കോണ്‍ഗ്രസ് 24 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

ഇതുവരെ പുറത്തുവന്ന നാല് എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രകാരം പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പറയപ്പെടുന്നത്. പോൾ സ്ട്രാറ്റ്, റിപ്പബ്ലിക് – പി മാർക്ക്, ജെൻ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ എന്നീ സര്‍വേകളിലാണ് ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പറയപ്പെടുന്നത്. ശക്തികേന്ദ്രങ്ങൾ കോണ്‍ഗ്രസിനെ കൈവിടുമെന്നാണ് വിലയിരുത്തൽ.

ഗോവയിൽ ആർക്കും ഭൂരിപക്ഷമില്ലെന്ന് മൂന്ന് സർവ്വേകൾ. ബിജെപിക്കും കോണ്‍ഗ്രസിനും 13 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പബ്ലിക് – പി മാര്‍ക് സര്‍വേ പറയുന്നത്. ടൈംസ് നൌ – വീറ്റോ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും കേവല ഭൂരിപക്ഷമുണ്ടാവില്ല.

27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി മണിപ്പൂര്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 21 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 28 സീറ്റുകളുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിനായില്ല. ഇത്തവണ ഒറ്റയ്‍ക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്ക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. സമാജ്‍വാദി പാര്‍ട്ടി അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം.

Related Articles

Latest Articles