International

കാബൂളില്‍ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന

കാബൂൾ: അഫ്ഗാനിസ്ഥാൻ (Afghanistan) തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം. കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിക്കു സമീപമാണ് ഇരട്ട സ്‌ഫോടനം നടന്നത്.
സംഭവത്തിൽ 19 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്‌ഫോടനത്തിന് മുമ്പ് ചില ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിൽ സംഘർഷം നടന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നുണ്ട്. കാര്‍ ബോംബ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന കാര്യം വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് സഈദ് ഖോസ്തി പറഞ്ഞു.

B4 Admin

Recent Posts

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

31 minutes ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

6 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

6 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

7 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

7 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

8 hours ago