Kerala

ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ”; ജോജു ജോർജ്ജ് വിഷയത്തിൽ രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

കൊച്ചി: ജോജു ജോർജ്ജ് വിഷയത്തിൽ താരത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു. കാലത്തിന് നിരക്കുന്നതാകണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് ജോയ് മാത്യു പറഞ്ഞു. ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന വഴി തടയലും ഹര്‍ത്താലും പോലുള്ള സമരങ്ങള്‍ക്ക് മൂലം ബുദ്ധിമുട്ടുന്ന ആര്‍ക്കും തോന്നുന്ന ഒരു വികാരം മാത്രമാണ് ജോജു ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമ്മുക്ക് കിട്ടിയ രാഷ്ട്രീയക്കാർ എന്നത് നമ്മുടെ യോഗമെന്ന് ജോയ് ഫേസ്ബുക്കില്‍ (Facebook) കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണൂരപം

ദണ്ഡിയാത്രികരും ജോജു ജോർജ്ജും ———————————-
കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമ്മുക്ക് കിട്ടിയ രാഷ്‌ട്രീയക്കാർ എന്നത് നമ്മുടെ യോഗം.

എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ.
വഴിതടയൽ,
റോഡ് ഉപരോധിക്കൽ,
ഹർത്താൽ ഉണ്ടാക്കൽ,
അതിന്റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ് ….
ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.
ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവർ ഇത്തരം ആൾക്കൂട്ടങ്ങളിൽ അധികം ഉണ്ടാവാറില്ല.lumpen എന്ന വാക്കിന്റെ അർഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല .മനുഷ്യജീവനോ ,സമയത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത ഇജ്‌ജാതി ആൾക്കൂട്ടങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ട് .ഇവർക്കെല്ലാം ഒറ്റ മുഖമേയുള്ളു ,മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം !

ക്രിമിനലുകളെ
വോട്ട് നൽകി വിജയിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാൻ .ഭരിക്കുന്നവർക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല;ചെയ്യുകയുമില്ല .നാട്ടുഭാഷയിൽ പറഞ്ഞാൽ “ഒക്കെ കണക്കന്നെ “എന്ന് സാരം .
സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം
ഇന്നും ഉപ്പുകുറുക്കാൻ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്കാണ്
വഴിതടയലും ഹർത്താലുമെന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.
ഇജ്‌ജാതി സമരങ്ങൾക്ക് ബലിയാടാകുന്ന ആർക്കും ഉണ്ടാവുന്ന ധാർമ്മിക രോഷമാണ് ജോജു ജോർജ്ജ് പ്രകടിപ്പിച്ചത്.പക്ഷെ ആൾക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം ,ഇല്ലെങ്കിൽ ഈ മുഖമില്ലാത്ത ആൾക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാൻ വരെ മടിക്കില്ല.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

4 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

7 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

7 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

8 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

19 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

19 hours ago