Saturday, January 10, 2026

ദില്ലി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം ! ആളപായമില്ല ; സിആര്‍പി സ്‌കൂളിന് സമീപത്തെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പ്രാഥമിക നിഗമനം

ദില്ലി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പ്രശാന്ത് വിഹാറിൽ സ്ഫോടനം നടക്കുമെന്ന ബോംബ് ഭീഷണി സന്ദേശം ഇന്ന് രാവിലെ 11.48ന് വന്നിരുന്നു. പിന്നാലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമില്ല. എൻഐഎ സംഘവും ഉടൻ സംഭവ സ്ഥലത്തെത്തും. ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. പ്രശാന്ത് വിഹാറിലെ പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനമുണ്ടായത് . എന്നാൽ എന്താണ് പൊട്ടിത്തെറിച്ചതെന്ന് നിലവിൽ വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടി പോലെയുള്ള പദാർത്ഥം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഇവിടെ നിന്നും വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു.

Related Articles

Latest Articles