Saturday, May 4, 2024
spot_img

കർണ്ണാടകയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം !രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം !

ബെൽത്തങ്കടി : കർണാടകയിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് വൈകുന്നേരം അഞ്ച് മണിയോടെ അപകടം നടന്നത് . ആറുപേർക്ക് പരിക്കേറ്റു. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്. മരിച്ച മലയാളികളുടെ സ്ഥല വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. ഫാമുടമയടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് വിവരം.

മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Latest Articles