Thursday, May 23, 2024
spot_img

പ്രതിഷേധം കലയ്ക്ക് നേരെയും !ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങ് മൊണാലിസയിൽ തക്കാളി സൂപ്പ് ഒഴിച്ച് പരിസ്ഥിതി പ്രക്ഷോഭകർ ! ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചമുണ്ടായിരുന്നതിനാൽ ചിത്രത്തിന് കേടുപാടുകളില്ല

വിഖ്യാത ചിത്രകാരൻ ലിയൊണാർഡോ ഡാവിഞ്ചി 16-ാം നൂറ്റാണ്ടിൽ വരച്ച ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയിൽ തക്കാളി സൂപ്പ് ഒഴിച്ച് പരിസ്ഥിതി പ്രക്ഷോഭകർ. പാരിസിലെ ലൂവർ മ്യൂസിയത്തിൽ
സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിലാണ് സന്ദർശക പാസിൽ കടന്ന് കൂടിയ രണ്ട് സ്ത്രീകൾ തക്കാളി സൂപ്പ് ഒഴിച്ചത്. ‘ഫുഡ് റെസ്‌പോൺസ്’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചിരുന്നു. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു നീക്കം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരിസിൽ കർഷകരുടെ പ്രതിഷേധം നടക്കുന്നുണ്ട്.

അതേസമയം ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചമുണ്ടായിരുന്നതിനാൽ ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. 1950കൾ മുതൽ തന്നെ ഗ്ലാസ് ആവരണത്തിന് പുറകിലായാണ് മൊണാലിസ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. 2022 ൽ പെയിന്റിംഗിന് നേരെ പ്രതിഷേധക്കാർ കേക്ക് എറിഞ്ഞതും വാർത്തയായിരുന്നു.

Related Articles

Latest Articles