Tuesday, December 23, 2025

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി ! 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചു

ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് ഇന്ന് ഉച്ചയോടെ പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ തന്നെ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.

അതേസമയം പൊട്ടിത്തെറി നടന്ന പടക്ക നിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . പൊട്ടിത്തെറിക്ക് പിന്നിലെ കാരണത്തെപ്പറ്റി നിലവിൽ വ്യക്തതയില്ല. സ്ഫോടനമുണ്ടായ കെട്ടിടത്തിലെ 10 മുറികൾ പൂർണമായി തകർന്നിട്ടുണ്ട്

Related Articles

Latest Articles