Wednesday, January 7, 2026

കാബൂളിലെ മസ്ജിദിൽ സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി; കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

കാബൂൾ : കാബൂളിലെ മസ്ജിദിൽ നടന്ന സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കാബൂളിലെ സർ ഇ കോട്ടൽ ഖൈർഖാനായിലെ മസ്ജിദിലാണ് സ്ഫോടനം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ മസ്ജിദിൽ പ്രാർത്ഥനയ്‌ക്കായി ആളുകൾ ഒത്തുകൂടിയ സമയത്തായിരുന്നു സംഭവം. ആക്രമണത്തിൽ മസ്ജിദിലെ ഇമാം ഉൾപ്പെടെ കൊല്ലപ്പെട്ടു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. താലിബാൻ അധികാരത്തിലേറി ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് രാജ്യത്തിന് നേരെ ആക്രമണം നടക്കുന്നത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ രാജ്യത്ത് വിവിധ ഭീകര സംഘടനകൾ ആക്രമണം നടത്തിവരികയാണ്. താലിബാൻ ഭരണത്തിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ആക്രമണം. ഇതിന് പിന്നിൽ ഐഎസ്‌ഐഎസ് ആണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Related Articles

Latest Articles