നെതർലൻഡ്‌സിലെ ഹേഗിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം ആറേകാലോടെയായിരുന്നു സ്ഫോടനസമുണ്ടായത്. സ്‌ഫോടനത്തിൽ എത്ര പേരെ കാണാതായിട്ടുണ്ടെന്ന് അറിയില്ലെന്ന് നഗര മേയർ ജാൻ വാൻ സാനെൻ പറഞ്ഞു.
സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല,സംഭവസ്ഥലത്ത് നിന്ന് സാംശയാസ്പദമായ സാഹചര്യത്തിൽ ഒരു കാർ അതിവേഗതയിൽ ഓടിച്ചുപോകുന്നത് കണ്ടതായി ദൃസാക്ഷികൾ പറഞ്ഞു.
സ്‌ഫോടനത്തിൽ അഞ്ച് ഫ്ലാറ്റുകൾ തകർന്നതായി ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്താൻ സ്‌നിഫർ ഡോഗ്‌സുള്ള രക്ഷാസംഘത്തെ വിന്യസിച്ചിട്ടുണ്ട്,
അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു വലിയ എക്‌സ്‌കവേറ്റർ കൊണ്ടുവന്നിട്ടുണ്ട്.

