Tuesday, December 30, 2025

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി, ജാഗ്രത നിര്‍ദ്ദേശം

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉഗ്ര സ്‌ഫോടകശേഷിയുള്ള ബോംബ് കണ്ടെത്തി. എയര്‍ട്രാഫിക് മാനേജരുടെ കൗണ്ടറിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ഇന്ന് രാവിലെയാണ് ബോംബ് കണ്ടെത്തിയത്.

ഉപേക്ഷിച്ച ബാഗ് സിഐഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബോംബ് കണ്ടത്. തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി. വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി

അതേസമയം, ബോംബ് കണ്ടെത്തിയത് സര്‍വീസിനെ ബാധിച്ചിട്ടില്ല. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ആട്ടോറിക്ഷയില്‍ വിമാനത്താവളത്തില്‍ എത്തിയ ഒരാളാണ് ബാഗ് കൊണ്ടുവച്ചതെന്നാണ് വിവരം.

Related Articles

Latest Articles