Tuesday, May 14, 2024
spot_img

കോഴിക്കോട് റെയിൽപാളത്തിലെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

കോഴിക്കോട്: കല്ലായി സ്​റ്റേഷനുസമീപം റെയിൽപാളത്തിൽ സ്​ഫോടക വസ്​തു കണ്ടെത്തി. ഗുഡ്​സ്​ ഷെഡിനോട്​ ചേര്‍ന്നുള്ള ഭാഗത്താണ് രാവിലെ സ്ഫോടകവസ്തു കണ്ടെത്തിയത്. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്ന് പൊലീസ്​, റെയില്‍വേ സംരക്ഷണസേന, ഡോഗ്​ സക്വാഡ്​, ബോംബ്​ സ്​ക്വാഡ്​, ഫോറന്‍സിക്​ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ, തൊട്ടടുത്ത വീട്ടിലെ കല്യാണാഘോഷത്തിനു കൊണ്ടുവന്ന പടക്കങ്ങളിൽ ചിലത് തെറിച്ചു വീണതാണെന്നു വ്യക്തമാക്കി.

അന്വേഷണത്തിൽ വീടിനു സമീപത്തെ പറമ്പിൽനിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർക്കെതിരെ എക്സ്പ്ലോസീവ്സ് നിയമപ്രകാരം കേസെടുക്കും. അതേസമയം അട്ടിമറി സാധ്യതയില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞു. വീട്ടുടമസ്ഥനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി. പിന്നീട് കമ്മിഷണറും ബോംബ്​ സ്​ക്വാഡ്മടക്കമുള്ളവർ സ്ഥലത്തെത്തുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles