Friday, May 24, 2024
spot_img

മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികളായ വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതിയ്ക്ക് 10 വർഷം തടവും, എട്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി വിജിലൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കില്‍ വായ്പകളില്‍ തട്ടിപ്പ് നടത്തി ആറ് കോടിയിലധികം വെട്ടിച്ചു എന്നതായിരുന്നു കേസ്. വ്യാജ രേഖകള്‍ ചമച്ചും മുക്കുപണ്ടം പണയം വച്ചും പത്ത് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അടങ്ങിയ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചിരുന്നു.

പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ 2013-14 കാലയളവിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. വിചാരണ കാലയളവില്‍ ഇരുപത്തിയഞ്ചോളം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസില്‍ മുഖ്യ പ്രതിയായ ബാങ്ക് മാനേജര്‍ ജസീലിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ തായ്‌ലന്റില്‍ നിന്നും 2017 ലാണ് അറസ്റ്റ് ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles