Sunday, May 19, 2024
spot_img

സ്‌ഫോടകവസ്തുക്കൾ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി;പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റുകളും;ഏഴ് പേർ ഓടി രക്ഷപ്പെട്ടു

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ നിന്നും സ്‌ഫോടകവസ്തുക്കൾ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ അകലൂർ ഭാഗത്ത് കാർ കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന ഏഴ് പേർ ഓടി രക്ഷപ്പെട്ടു.തുടർന്ന് കാർ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉഗ്രസ്‌ഫോടനശേഷിയുള്ള പന്നിപ്പടക്കങ്ങൾ കണ്ടെത്തിയത്

അകലൂർ സ്വദേശിക്ക് പത്തിരിപ്പാല സ്വദേശി വാടകക്ക് നൽകിയ കാറിൽ നിന്നാണ് പന്നിപ്പടക്കം കണ്ടെത്തിയത്.കാറിൽ നിന്നും കർണാടക രജിസ്‌ട്രേഷനിലുള്ള രണ്ട് നമ്പർ പ്ലേറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കി.

Related Articles

Latest Articles