Wednesday, December 17, 2025

‘സംഗീത സാമ്രാട്ട്’ ദുബായ് എക്‌സ്‌പോ വേദിയിൽ; സംഗീത പരിപാടിയ്ക്കായി ഇളയരാജ എത്തുന്നു

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ സംഗീത പരിപാടിയ്ക്കായി ഇളയരാജ എത്തുന്നു. മാർച്ച് 5ന് രാത്രി 9 മണിയ്ക്ക് ദുബായ് എക്‌സ്‌പോ വേദിയിലെ ജൂബിലി സ്റ്റേജിൽ അദ്ദേഹം സംഗീത പരിപാടി നടത്തും. എക്‌സ്‌പോ 2020 പാസ് ഉള്ളവർക്ക് പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

അതേസമയം ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന സംഗീത കച്ചേരി എന്നാണ് സംഘാടകർ ഇളയരാജയുടെ സംഗീത പരിപാടിയെ വിശേഷിപ്പിക്കുന്നത്. നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീതത്തിൽ സജീവ സാന്നിദ്ധ്യമാണ് ഇളയരാജ.

മാത്രമല്ല ഭാരതത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 20,000 ലേറെ സംഗീത കച്ചേരികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളാണ് അദ്ദേഹം നേടിയത്. 2010-ൽ പത്മഭൂഷണും 2018-ൽ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles