Monday, May 20, 2024
spot_img

യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ;യുക്രെയ‍്നിലേക്കും യുക്രൈന് അകത്തുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി

ദില്ലി:യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ.അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രെയ‍്നനിലേക്കും യുക്രെയ‍‍്‍ന് അകത്തുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി.യുക്രെയ‍്‍ൻ സർക്കാരിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. യുക്രെയ‍്നിലെ ഇന്ത്യക്കാർ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
യുക്രെയ്നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയത്.തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടർന്നുകൊണ്ടിരിക്കുകയാണ്.ആക്രമണത്തില്‍ എട്ട് പേർ മരിക്കുകയും 26 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

Latest Articles