Tuesday, January 6, 2026

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം 30ന് മടങ്ങും. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തിലാണ് ഇന്ത്യ സന്ദർശിച്ചത് . ഇതുവരെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഏകദേശം രണ്ടര ബില്ല്യണ്‍ ഡോളറാണ് സഹായകമായി നൽകിയിട്ടുള്ളത് . ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ഇന്നലെ മാലദ്വീപില്‍ എത്തിയ അദ്ദേഹം ഇന്നലെയും ഇന്നുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. തുടർന്ന് ദ്വീപ് രാജ്യം ഇന്ത്യന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles