Friday, May 17, 2024
spot_img

വേനൽകാലത്ത് പക്ഷിമൃഗാദികൾക്കായി കരുതൽ; നാരായണന് പ്രധാനമന്ത്രിയുടെ പ്രശംസ

ദില്ലി: മന്‍ കി ബാത്തില്‍ എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുന്നെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ആവശ്യം വര്‍ദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 400 ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതി എന്ന ചരിത്രം ഇന്ത്യ കൈവരിച്ചു. മന്‍ കി ബാത്തിന്റെ 87 -ാം പതിപ്പില്‍ ആയിരുന്നു പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വലിയ നേട്ടം ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ :-

‘400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. ഇത് ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് വര്‍ധിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം. ഗവണ്‍മെന്റ് ഇ -മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 1.5 ലക്ഷം ചെറുകിട സംരംഭകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കുന്നുണ്ട്. നേരത്തെ, ഉന്നതരായ ആളുകള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത്. എന്നാല്‍, സര്‍ക്കാറിന്റെ ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടലിലേക്ക് ഇത് മാറ്റിയിരുന്നു. എന്നാല്‍, ചെറുകിട സംരംഭകര്‍ക്ക് ഇത് പ്രയോജനം ചെയ്തു’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles