ചണ്ഡീഗഢ് : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സംഘടിച്ച് കരാറുകാരില്‍ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു.മന്ത്രി അഴിമതി നടത്താന്‍ പദ്ധതിയിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായതിന് പിന്നാലെയാണ് രാജി.
കഴിഞ്ഞ സെപ്തംബറിലാണ് ഫൗജ സിങും അനുയായിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാരാറുകാരില്‍ നിന്നും പണം കൈക്കലാക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിയുടെയും അനുനായിയുടേയും സംസാരമായിരുന്നു ശബ്ദ സന്ദേശത്തിൽ. ആരോപണങ്ങള്‍ തള്ളികളഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ ഫൗജ സിങ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് ഫൗജ. പഞ്ചാബ് ആരോഗ്യമന്ത്രിയായിരുന്ന ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. അധികാരത്തിലെത്തി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രണ്ട് മന്ത്രിമാര്‍ രാജിവെക്കേണ്ടി വന്നത് ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.

