Saturday, January 10, 2026

അമേരിക്കയെ അതിശൈത്യം വിഴുങ്ങുന്നു; 8 മണിക്കൂർ കാറിൽ കുടുങ്ങിയ 22 വയസുകാരിയായ നഴ്‌സ് മരവിച്ചു മരിച്ചു; തൻ്റെ അവസാനനിമിഷങ്ങൾ വീഡിയോയിൽ പകർത്തി കുടുംബത്തിനയച്ച് യുവതി

വാഷിങ്ടൺ : അമേരിക്കയിലെ അതിശൈത്യം അതീവ ഗുരുതരമായി തുടരുകയാണ്. കെടുതിയിൽ എത്രപേർ മരിച്ചെന്നുള്ള ശരിയായ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂ .മഞ്ഞു പാളികൾ നീക്കം ചെയ്തു പരിശോധിച്ചാലേ കൃത്യമായ മരണസംഖ്യ കണക്കാക്കാൻ കഴിയൂ.

ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും ഒടുവിലത്തെ വാർത്ത അതിശൈത്യത്തിൽ മരണപ്പെട്ട ഒരു നഴ്‌സിനെക്കുറിച്ചാണ്. 18 മണിക്കൂർ അതിശൈത്യത്തിൽ കാറിൽ കുടുങ്ങിയ 22 വയസുകാരിയായ നഴ്‌സാണ് മരവിച്ചു മരിച്ചത്. യുഎസിലെ ബഫല്ലോയിലെ ശീതകാല കൊടുങ്കാറ്റിനിടയിൽ കാറിനുള്ളിൽ കുടുങ്ങിയ ആൻഡൽ ടെയ്‌ലറാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് ടെയ്‌ലർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കാർ മഞ്ഞുവീഴ്ചയിൽ കുടുങ്ങുകയായിരുന്നു. മരിക്കുന്നതിന് മുമ്പ്, കാറിൽ നിന്ന് തനിക്ക് ചുറ്റും വീശുന്ന മഞ്ഞുവീഴ്ച കാണിക്കുന്ന ഒരു വീഡിയോ അവർ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു .

Related Articles

Latest Articles