കണ്ണഴകിന് കണ്‍പീലികള്‍ക്ക് നല്ല സ്ഥാനമുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന കണ്‍പീലികളില്‍ മഷിയെഴുതിയാല്‍ മുഖസൗന്ദര്യം ഇരട്ടിക്കും. നല്ല ഇടതൂര്‍ന്ന കട്ടിയുള്ള കണ്‍പീലികള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
പ്രോട്ടീന്‍ ഡയറ്റ്
കണ്ണുകളുടെയും കണ്‍പോളകളുടെയും ആരോഗ്യത്തിന് ശരീരവും ആരോഗ്യമുള്ളതാകണം.
ചര്‍മ്മം, മുടി, നഖം, കണ്‍പീലികള്‍ എന്നിവയ്ക്ക് ധാരാളം പ്രോട്ടീന്‍ ആവശ്യമുള്ളതിനാല്‍ ദിവസവും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. പയറ്, മത്സ്യം, മാംസം, പരിപ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
വിറ്റാമിന്‍ ഇ ഓയില്‍
ഏതാനും തുള്ളി വിറ്റാമിന്‍ ഇ ഓയില്‍ ദിവസവും കണ്‍ പോളകളില്‍ പുരട്ടുക. വിറ്റാമിന്‍ ഇ ക്യാപ്‌സുള്‍ പൊട്ടിച്ചു ഓയില്‍ എടുക്കാവുന്നതാണ്. കണ്‍ പോളകളില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍, അതും ഈ ഓയില്‍ പുരട്ടുന്നതിലൂടെ മാറിക്കിട്ടും .
വാസ്‌ലിന്‍
എണ്ണ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, വാസ്‌ലിന്‍ മികച്ച ഓപ്ഷനാണ്. ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും കണ്‍ പോളകളില്‍ വാസ്ലിന്‍ പ്രയോഗിക്കുക. അതിനുശേഷം, രാവിലെ ഉണരുമ്പോള്‍, കണ്‍പോളകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ബ്രഷ്
തലമുടി ചീകുന്നത് പോലെ അതുപോലെ തന്നെ കണ്‍പീലികള്‍ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യണം. അതിനായി ഒരു മസ്‌കാര ബ്രഷും ഉപയോഗിക്കാം. ദിവസവും രണ്ടുതവണ ബ്രഷ് ഉപയോഗിച്ച് കണ്‍ പീലികള്‍ ബ്രഷ് ചെയ്യുക.
കാസ്റ്റര്‍ ഓയില്‍
രാത്രി ഉറങ്ങുമ്പോള്‍ ദിവസവും ആവണക്കെണ്ണ കണ്‍ പോളകളില്‍ പുരട്ടുക. വേണമെങ്കില്‍, എണ്ണ അല്പം ചൂടാക്കി പുരട്ടാം. ഇത് 2 മാസത്തേക്ക് പ്രയോഗിക്കുക, കണ്‍പീലികള്‍ക്ക് കട്ടി കൂടും.

