Tuesday, December 30, 2025

വാക്കുതർക്കത്തിനിടെ താക്കോൽ കൊണ്ട് കണ്ണ് കുത്തിപ്പൊട്ടിച്ചു;പ്രതി പോലീസ് പിടിയിൽ

പെരിന്തൽമണ്ണ: വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താക്കോൽ കൊണ്ട് കുത്തി യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെടുത്തുകയാണ് ഉണ്ടായത്. ആനത്താനത്തെ കള്ളുഷാപ്പിൽ നിന്ന് യുവാവിനെ വിളിച്ചിറക്കുകയും ശേഷം ഇടതു കണ്ണിൽ താക്കോൽ കൊണ്ട് കുത്തുകയുമാണ് ചെയ്തത്. ഇടതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ട്ടപെട്ടു. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) പിടിയിലായത്. ഇരുവരും തമ്മിൽ ശത്രുത ഉണ്ടെന്നാണ് നിഗമനം. ഡിസംബർ 24ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം അരങ്ങേറിയത്. എസ്.ഐ ഹേമലത, എ.എസ്.ഐ അബ്ദുൾ സലീം, സി.പി.ഒമാരായ പ്രഭുൽ, ഷഫീഖ്, കബീർ, ഷാലു, മിഥുൻ, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles