ദില്ലി: സമൂഹ മാധ്യമമായ ഫേസ്ബുക്കിന്‍റെ പ്രവർത്തനങ്ങൾ തടസ്സപെട്ടു. ഫേസ്ബു ക്കിന്‍റെ മെസഞ്ചർ, ആപ്ലിക്കേഷൻ, വെബ് പ്ലാറ്റ്ഫോം എന്നിവയാണ് പ്രവർത്തന രഹിതമായത്. തകരാർ ഉടൻ പരിഹരിക്കുമെന്നാണ് ഫേസ്ബുക്കിന്‍റെ അറിയിപ്പ്.
ഫേസ്ബു ക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റിഫ്രഷ് ചെയ്യുന്നതിൽ തടസം നേരിടുന്നുണ്ട്. തകരാർ ലോകവ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് സൂചന. അതേസമയം വെബ്‌സൈറ്റുകൾ തകരാറിലാകാനുള്ള ആകാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.

