Friday, May 3, 2024
spot_img

ഫേസ്ബുക്കിന് ഇതെന്തുപറ്റി ? പ്രമുഖ പേജുകളുടെയെല്ലാം ഫോളോവേഴ്‌സുകളുടെ എണ്ണത്തിൽ പൊടുന്നനെ ഞെട്ടിക്കുന്ന ഇടിവ്; ആശങ്കയോടെ സോഷ്യൽ മീഡിയ

തിരുവനന്തപുരം: മാദ്ധ്യമ സ്ഥാപനങ്ങളുടേതടക്കം നിരവധി ഫേസ്ബുക്ക് പേജുകളുടെ ഫോളോവേഴ്‌സിൽ വൻ ഇടിവ്. ഇന്ത്യയിലെയും അമേരിക്കയിലെയുമടക്കം ലക്ഷക്കണക്കിന് പേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഫോളോവേഴ്‌സിൽ കുറവുണ്ടായി. വ്യാജ അക്കൗണ്ടുകൾക്കെതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണോ ഇടിവ് എന്ന് വിദഗ്‌ധർ സംശയിക്കുന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഒക്ടോബർ 3, 4 തീയതികളിൽ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഈവർഷം ഏപ്രിലിനും ജൂണിനുമിടയിൽ ഏതാണ്ട് 1.4 ബില്യൺ വ്യാജ അക്കൗണ്ടുകൾക്കെതിരെ ഫേസ്ബുക്ക് നടപടികളെടുത്തിരുന്നു. ദുരുദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രൊഫൈലുകൾ, ഫേസ്ബുക്കിന്റെ നിയമാവലികൾ ലംഘിക്കുന്ന അക്കൗണ്ടുകൾ, സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി ഉണ്ടാക്കിയിട്ടുള്ള വ്യക്തിപരമായ പ്രൊഫൈലുകൾ എന്നിവക്കെതിരെയാണ് ഫേസ്ബുക്ക് ആഗോളവ്യാപകമായി നടപടികളെടുത്തത്. ഈ നടപടികളാണോ ഫോളോവേഴ്‌സിന്റെ ഇടിവിൽ കലാശിച്ചത് എന്ന സംശയം ബലപ്പെടുകയാണ്. വ്യാജ പ്രൊഫൈലുകൾ ഒരു സോഷ്യൽ മീഡിയ കമ്പനിക്ക് വലിയ ഭീഷണിയാണെന്നും അത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തേ മതിയാകൂ എന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. പ്രമുഖ പേജുകളുടെ ഫോളോവേഴ്‌സിൽ പൊടുന്നനെയുണ്ടായ കുറവിൽ സോഷ്യൽമീഡിയ ലോകം കടുത്ത ആശങ്കയിലുമാണ്

Related Articles

Latest Articles