Sunday, June 16, 2024
spot_img

മുഖത്തെ എണ്ണമയം മാറ്റാൻ ചില കിടിലൻ വിദ്യകൾ ഇതാ

എണ്ണമയമുള്ള ചർമ്മത്തെ പരിപാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അമിതമായ എണ്ണമയം, തുറന്ന ചർമ്മ സുഷിരങ്ങൾ, മുഖത്തെ വഴുവഴുപ്പ്, മുഖക്കുരു എന്നിവ എല്ലാം ഒരേസമയം നിങ്ങൾ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുന്നതിനാലാണിത്! ഒറ്റരാത്രികൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന കുറച്ച് ചേരുവകളുടെ സഹായത്തോടെ നിങ്ങൾക്ക് അവ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ കഴിയുന്നതാണ്. അതിന് സഹായിക്കുന്ന ചെറിയ പൊടിക്കൈകൾ ഇതാ;

​1. തേനും നാരങ്ങാനീരും

☛ 1 ടേബിൾസ്പൂൺ തേൻ

☛ ½ നാരങ്ങാനീരിൽ അല്പം വെള്ളം ചേർത്ത് ലയിപ്പിച്ചത്

ചെയ്യേണ്ട വിധം: രണ്ടു ചേരുവകളും ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് മുഴുവനും പുരട്ടുക, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളിൽ. ഇത് 15 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

ശ്രദ്ധിക്കുക: നാരങ്ങാനീര് വെള്ളം ചേർത്ത് നേർപ്പിച്ചതിന് ശേഷം മാത്രം മുഖത്ത് പുരട്ടുക. ഈ പാക്ക് മുഖത്ത് ഉപയോഗിച്ചതിന് ശേഷം സൺസ്‌ക്രീൻ മുഖത്ത് പുരട്ടേണ്ടതാണ്. കാരണം, നാരങ്ങ നീര് നിങ്ങളുടെ ചർമ്മത്തെ ഫോട്ടോസെൻസിറ്റീവ് ആക്കുന്നു.
☛ 1 ടേബിൾസ്പൂൺ ശുദ്ധമായ കറ്റാർവാഴ പൾപ്പ്

☛ ½ ടീസ്പൂൺ മഞ്ഞൾ

ചെയ്യേണ്ട വിധം: കറ്റാർവാഴയുടെ കാമ്പ് (പൾപ്പ്) ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തി, അതിലേക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15-20 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

☛ 1 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി

☛ 1 ടേബിൾസ്പൂൺ പനിനീർ

ചെയ്യേണ്ട വിധം: മുൾട്ടാണി മിട്ടിയും പനിനീരും ഒരു പാത്രത്തിൽ ഇട്ട് നന്നായി യോജിപ്പിക്കുക. കുഴമ്പ് പരുവത്തിലാക്കിയ ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യുക.

​☛ 1 ടേബിൾസ്പൂൺ തേൻ

☛ ½ ടീസ്പൂൺ മഞ്ഞൾ പൊടി

ചെയ്യേണ്ട വിധം: തേനും മഞ്ഞളും ഒരു പാത്രത്തിൽ ഇട്ട് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും പ്രശ്നമുള്ള ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. ഇത് 15-20 മിനിറ്റു നേരം വച്ചതിനു ശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ 3 തവണ ഇങ്ങനെ ചെയ്യുക. ഫലം കാണുന്നതാണ്.

☛ 1 ടേബിൾസ്പൂൺ ഓട്ട്സ് (പൊടിച്ചത്)

☛ 2 ടേബിൾസ്പൂൺ ശുദ്ധമായ തേൻ

☛ 1 ടേബിൾസ്പൂൺ വെള്ളം, പനിനീർ, അല്ലെങ്കിൽ പാൽ

ചെയ്യേണ്ട വിധം: ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് 15-20 മിനിറ്റു നേരം വയ്ക്കുക. ശേഷം, ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ആഴ്ച്ചയിൽ രണ്ടു മൂന്ന് തവണ ചെയ്യുക.

Related Articles

Latest Articles