Monday, December 29, 2025

ഫേസ്ബുക്കിൽ ഉപയോക്താക്കളുടെ പ്രൊഫൈലിൽ ഇനി മാറ്റങ്ങൾ; വ്യക്തി താത്പര്യങ്ങൾ നീക്കുന്നു, മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക ഡിസംബർ ഒന്നുമുതൽ

ദില്ലി: പുതിയ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലെ ചില വിഭാഗത്തിലെ വിവരങ്ങൾ നീക്കം ചെയ്യാനാണ് ഇത്തരത്തിലെ തീരുമാനം. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, അവരുടെ മതപരമായ വീക്ഷണങ്ങൾ, രാഷ്‌ട്രീയ വീക്ഷണങ്ങൾ, അവരുടെ ലൈംഗികതാൽപര്യങ്ങൾ, വിലാസം എന്നിവയാണ് പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുക. ഈ മാറ്റങ്ങൾ ഡിസംബർ ഒന്നുമുതലാകും പ്രാബല്യത്തിൽ വരുക.

നേരത്തെ ഉപയോക്താക്കളുടെ അഭിരുചികളും താത്പര്യങ്ങളും വിശദമാക്കുന്ന പ്രത്യേക കോളം തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടായിരുന്നു.എന്നാൽ പിന്നീട് ഇതിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഫേസ്ബുക്ക് ലളിതമായ രീതിയിൽ ഉപയോഗിക്കുന്നതിനായാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് മെറ്റയുടെ വക്താവ് എമിൽ വാസ്‌ക്വസ് വ്യക്തമാക്കി. പ്രൊഫൈലിൽ നിന്ന് മാറ്റാൻ മാത്രമാണ് തീരുമാനം.

അടുത്തിടെയാണ് സിഇഒ മാർക്ക് സക്കർബർഗ് മെറ്റയിൽ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചത്. അധിക ചെലവുകൾ ചുരുക്കിയയും നിയമനം മരവിപ്പിക്കുന്നതിലൂടെയും കൂടുതൽ കാര്യക്ഷമതയുള്ള കമ്പനിയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles