Monday, November 9, 2026

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല:തുറന്നടിച്ച് പദ്മകുമാര്‍

പത്തനംതിട്ട: ലോക് സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും എല്‍ഡിഎഫ് പരാജയപ്പെട്ടത് സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും പ്രതിഫലനമാകാമെന്നും അക്കൂട്ടത്തില്‍ ശബരിമലയും പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.

മാത്രമല്ല, എന്റെ വീട്ടില്‍ നിന്ന് ഒരു യുവതി പോലും ശബരിമലയില്‍ പോവില്ലെന്ന മുന്‍ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഏത് സര്‍ക്കാര്‍ വന്നാലും ഇപ്പോഴത്തെ നിലപാടാകും സ്വീകരിക്കുക. വിധി നടപ്പാക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് പിന്നോട്ട് പോകാനാവില്ല. ഒരു കുറവും ഉണ്ടാകാതെ ആചാരങ്ങള്‍ സംരക്ഷിക്കുകയാണ് ബോര്‍ഡിന്റെ കര്‍ത്തവ്യമെന്നും പത്മകുമാര്‍ മാധ്യമങ്ങളോടുപറഞ്ഞു.

എന്നാല്‍ ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. താന്‍ സിപിഎം നോമിനിയാണെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ രാഷ്ട്രീയമില്ല.നേതാക്കളുടെ ഭിന്നാഭിപ്രായത്തോടും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Related Articles

Latest Articles