Monday, December 15, 2025

ചാലക്കുടിയിലെ വ്യാജ ലഹരി കേസ്; യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്ക് നയം, രൂക്ഷമായി വിമർശിച്ച് ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസിൽ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.

അതേസമയം ഈ മാം അഞ്ചിന് ആണ് ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. പിടിച്ചെടുത്ത ഉൽപ്പന്നം ലഹരിമരുന്നല്ലെന്ന രാസപരിശോധനാ ഫലം വന്നതിന് പിന്നാലെയാണ് ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. ഷീലയെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു

Related Articles

Latest Articles