Saturday, May 4, 2024
spot_img

മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം;വേണ്ടത്ര പ്രതിരോധശേഷി ഇല്ലെങ്കിൽ തളർന്ന് പോകാം, അറിയേണ്ടതെല്ലാം

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ നമ്മുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇതാണ് പെട്ടന്നുളള രോഗങ്ങളിലേക്ക് നയിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. അത്തരത്തില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില കാര്യങ്ങള്‍ അറിയാം

തുളസി

നിരവധി ഗുണങ്ങളുളള ഔഷധസസ്യമായാണ് തുളസി. തുളസി ഇലകള്‍ ഉപയോഗിക്കുന്നത് രോഗശമനത്തിന് മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. തുളസി ശരീരചത്തിലെ അണുബാധകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. തുളസിയില നേരിട്ട് കഴിക്കുകയോ ഹെര്‍ബല്‍ ടീ ഉണ്ടാക്കികഴിക്കുകയോ ചെയ്യാം.

ഇഞ്ചി

ഇഞ്ചിയിലുളള നിരവധി ഘടകങ്ങള്‍ ആരോഗ്യത്തിന് ഉത്തമമാണ്. ഇവയ്ക്ക് ആന്റിഓക്സിഡന്റ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്.ജലദോഷത്തിലും പനിയ്ക്കുമൊക്കെ ഇത് സഹായകമാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് പോഷകങ്ങളെ എത്തിക്കാനും ഇഞ്ചി സഹായിക്കും. ചായ, സൂപ്പ്, കറികള്‍ എന്നിവയിലൊക്കെ ഇഞ്ചി ചേര്‍ക്കാം.

കുരുമുളക്

കുരുമുളകില്‍ ആന്റിഓക്സിഡന്റ് ആന്റിമൈക്രോബയല്‍ ഗുണങ്ങളുമുള്ള പൈപ്പറിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അതിനാല്‍ രുചി വര്‍ദ്ധിപ്പിക്കാന്‍സ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനായും ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്നതാണ്.

കറിവേപ്പില

മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ്, ആന്റിഫംഗല്‍ ഗുണങ്ങള്‍ കറിവേപ്പിലയിലുണ്ട്.
ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ഈ ആന്റിഓക്സിഡന്റുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ നമ്മുടെ ദൈനംദിന പാചകത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്താവുന്നതാണ്.

നാരങ്ങ

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും നിരവധി രോഗങ്ങള്‍ തടയുന്നതിനും ഇത് വളരെ അഭികാമ്യമാണ്.
ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിക്കാവുന്നതാണ്. സലാഡുകളിലും നരാങ്ങാനീര് ഉപയോഗിക്കാവുന്നതാണ്

Related Articles

Latest Articles