Crime-case-tvm
ആലപ്പുഴ: അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വ്യാജരേഖ ചമച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത് എസ്ഡിപിഐ ഗ്രാമപഞ്ചായത്തംഗം. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പ്രതിനിധി സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് സിമ്മുകള്‍ നല്‍കിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ വിളിച്ചുവരുത്തിയെങ്കിലും തന്ത്രപൂര്‍വം കടന്നുകളയുകയായിരുന്നു. പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ വത്സലയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഷോപ്പുടമ വ്യാജ സിമ്മുകള്‍ കരസ്ഥമാക്കിയത്. ഇത്തരത്തില്‍ സംഘടിപ്പിച്ച സിമ്മുകള്‍ സുള്‍ഫിക്കറിനാണ് നല്‍കിയതെന്ന് കടയുടമ അറിയിച്ചതായി വത്സല പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി
പുന്നപ്ര കളിത്തട്ടിനു സമീപം ബി ആന്‍ഡ് ബി മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷയാണ് വത്സലയുടെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് മതഭീകരര്‍ക്ക് സിമ്മുകള്‍ സംഘടിപ്പിച്ചത്. വത്സല സിം കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ആധാറിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. കൂടാതെ രണ്ടു തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സിം വത്സലയ്ക്ക് നല്‍കി. രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത് വത്സലയുടെ പേരിലെടുത്ത സിം കാര്‍ഡാണെന്ന് പോലീസ് അറിയിച്ചപ്പോഴാണ് തന്നെ കബളിപ്പിച്ച് സിം കാര്‍ഡുകള്‍ കടയുടമ എടുത്ത വിവരം ഇവര്‍ അറിയുന്നത്.
സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ പലരും സിമ്മുകള്‍ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കടയില്‍ റീ ചാര്‍ജ് ചെയ്യാന്‍ നല്‍കുന്ന നമ്ബര്‍ ലൗ ജിഹാദികള്‍ക്ക് നല്‍കി പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…