Thursday, September 24, 2026

മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കോഴിക്കോട് സ്വദേശിനി നൂർജഹാന്

കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തു‍ടർന്ന് യുവതി മരിച്ചെന്ന് പരാതി. യുവതിയുടെ ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. കോഴിക്കോട് കല്ലാച്ചി സ്വദേശിനി നൂർജഹാനാണ് മരിച്ചത്. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽവെച്ചായിരുന്നു മരണം. പൊലീസ് ഇടപെട്ട് നൂർജഹാൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് ജമാൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു.

Related Articles

Latest Articles