കോൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വാക്സിനേഷന് ക്യാമ്പുകള്‍ അനധികൃതമായി നടത്തിയ ആരോഗ്യപ്രവര്ത്തകന് അറസ്റ്റില്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
40-50 ആളുള്‍ക്ക് ഇയാള്‍ കുത്തിവയ്പ്പെടുത്തുവെന്നും പോലീസ് കണ്ടെത്തി. ഒരു ഡോസ് വാക്സിന് 300 മുതല്‍ 400 രൂപ വരെയാണ് ഇയാള്‍ ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഇയാൾ ആരോഗ്യപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയത്. ബങ്കുര ജില്ലയിലെ മസാറ്റിലുള്ള ആരോഗ്യകേന്ദ്രത്തില്‍ വാക്സിന് സംഘാടകനായും ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇവിടെ നിന്നും മോഷ്ടിച്ച വാക്സിനുകളാണ് ഇയാള്‍ അനധികൃതമായി ആളുകള്‍ക്ക് നല്‍കിയിരുന്നത്. ഇയാളുടെ സഹായായിരുന്ന ഒരാളെ കണ്ടെത്താനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.ഒരു മാസം മുൻപ് കോല്‍ക്കത്തയിലെ കസ്ബ മേഖലയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

