Monday, September 28, 2026

കവടിയാറിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം: മരിച്ചത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ

തിരുവനന്തപുരം: കവടിയാറിലെ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് ആണ് മരിച്ചത്. 16 വയസായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫ്ലാറ്റിൻ്റെ ഒൻപതാമത്തെ നിലയില്‍ നിന്നാണ് വീണത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles